വെള്ളത്തിന് വില ഒരു ലക്ഷത്തിന് മുകളിൽ! വാട്ടർ അതോറിറ്റി ബിൽ കണ്ട് ഞെട്ടി വീട്ടമ്മ; മകളുടെ വീട്ടിലേക്ക് താമസം മാറി

വെള്ളത്തിന് വില ഒരു ലക്ഷത്തിന് മുകളിൽ; വാട്ടർ അതോറിറ്റി ബിൽ കണ്ട് ഞെട്ടി വീട്ടമ്മ; മകളുടെ വീട്ടിലേക്ക് താമസം മാറി!
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വാട്ടർ അതോറിറ്റി നൽകിയ വെള്ളത്തിന്റെ ബിൽ കണ്ട് ഞെട്ടി വീട്ടമ്മ! പിന്നാലെ വീട് പൂട്ടി മകളുടെ വീട്ടിലേക്ക് താമസവും മാറി. കോഴിക്കോട് പട്ടേൽതാഴത്ത് ഒറ്റയ്ക്കു താമസിക്കുന്ന താജ് മഹൽ വീട്ടിൽ വി സുഹറയ്ക്കാണ് ഉയർന്ന തുകയുമായി ബിൽ ലഭിച്ചത്. 

ജല അതോറിറ്റി 1,07,282 രൂപയുടെ ബില്ലാണ് നൽകിയത്. 10,374 രൂപ ദ്വൈമാസ ജലനിരക്ക് ഇനത്തിലും 96,908 രൂപ അഡീഷനൽ തുക ഇനത്തിലുമാണു കാണിച്ചിരിക്കുന്നത്. ഇത്രയും തുകയ്ക്കുള്ള വെള്ളം ഉപയോഗിച്ചിട്ടുമില്ല.

കോർപറേഷൻ കൗൺസിലർ എൻസി മോയിൻ കുട്ടി സുഹറയുടെ ബന്ധുക്കളെ കൂട്ടി ജല അതോറിറ്റി ഓഫീസിൽ പോയി വിവരം അന്വേഷിച്ചപ്പോൾ 20% കുറച്ചു തരാം എന്നാണു മറുപടി ലഭിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള സുഹറയ്ക്കു ബിൽ അടയ്ക്കാൻ ഒരു വഴിയുമില്ല. വീട്ടിൽ താമസിച്ചാൽ ബിൽ തുക ഇനിയും വർധിക്കുമെന്നു ഭയന്ന് സുഹറ മാങ്കാവിലെ മകളുടെ വീട്ടിലേക്കു താമസം മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com