24 കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി; സമരം അവസാനിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 07:11 PM  |  

Last Updated: 17th December 2021 07:11 PM  |   A+A-   |  

sportspersons govt jobs

വി അബ്ദുറഹ്മാൻ/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം:  ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കായിക താരങ്ങളുടെ സമരം ഒത്തുതീര്‍പ്പായി. 24 കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. 

കായിക താരങ്ങള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. സര്‍ക്കാരിനു പിടിവാശിയില്ല. ജോലി നല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് കായികതാരങ്ങള്‍ പറഞ്ഞു. 54 കായികതാരങ്ങളുടേത് സ്‌പെഷല്‍ കേസായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. സമരം അവസാനിപ്പിക്കുന്നുവെന്നും കായികതാരങ്ങള്‍ അറിയിച്ചു.