ആസ്വാദകരെ ആവശേത്തിലാഴ്ത്തി പാണ്ടിമേളം പെയ്തിറങ്ങി; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 08:25 PM  |  

Last Updated: 18th December 2021 08:52 AM  |   A+A-   |  

pandimelam

പൂരപ്രേമി സംഘം സംഘടിപ്പിച്ച പാണ്ടിമേളം

 

തൃശൂര്‍: പൂരപ്രേമി സംഘം സംഘടിപ്പിച്ച പാണ്ടിമേളം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. പഞ്ചവാദ്യത്തിന്റെ ഈറ്റില്ലമായ ബ്രഹ്മസ്വം മഠത്തില്‍ ചെറുശ്ശേരി കുട്ടന്‍മാരാരും സംഘവും പാണ്ടി ഗോപുരം തീര്‍ത്തു. ചെറുശ്ശേരി കുട്ടന്‍ മാരാര്‍ ,പെരുവനം ശിവന്‍ മാരാര്‍, പെരുവനം ശങ്കരനാരായണന്‍ എന്നിവര്‍ ഉരുട്ടു ചെണ്ടയിലും ചെറുശ്ശേരിദാസന്‍മാരാര്‍, പെരുവനം കുട്ടി പിഷാരടി, രജില്‍ കുമാര്‍ എന്നിവര്‍ വീക്കം ചെണ്ടയിലും ഏഷ്യാട് ശശി, പേരാമംഗലം ബാലന്‍, പരക്കാട് ബാബു എന്നിവര്‍ ഇലത്താളത്തിലും പനമണ്ണ മനോഹരന്‍, പട്ടിക്കാട് അജി, ഇഞ്ചമുടി ഹരിഹരന്‍ എന്നിവര്‍ കുറുംകുഴലിലും, മച്ചാട് രാമചന്ദ്രന്‍ ,വരവൂര്‍ മണികണ്ഠന്‍, വരവൂര്‍ ഭാസ്‌ക്കരന്‍ എന്നിവര്‍ കൊമ്പിലും നേതൃത്വം നല്‍കി. 

നൂറ്റി ഇരുപതോളം പേര്‍ പങ്കെടുത്ത മേളം അഞ്ചിന് പാണ്ടി കൂട്ടി പെരുക്കലോടെ ആരംഭിച്ചു. തുടര്‍ന്ന് വിളംബ കാലത്തിനു ശേഷം പാണ്ടിതുറന്ന് പിടിച്ച ഘട്ടം തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കൊട്ടിക്കയറി രാത്രി എ്ട്ടുമണിയോടെ പാണ്ടി മേളം സമാപിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ ഭദ്രദീപം കൊളുത്തി.