'താലൂക്ക് ഓഫീസിന് തീയിട്ടത് തണുപ്പകറ്റാന്‍'; ആന്ധ്രാ സ്വദേശിയുടെ മൊഴി, ചോദ്യം ചെയ്യല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 03:17 PM  |  

Last Updated: 18th December 2021 03:17 PM  |   A+A-   |  

vadakara_taluk_office_fire

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


വടകര: വടകര താലൂക്ക് ഓഫീസ് തീപിടിത്തതത്തിന് പിന്നില്‍ ആന്ധ്രാപ്രദേശ് സ്വദേശിതന്നെയെന്ന് നിഗമനം. പൊലീസ് ചോദ്യം ചെയ്യലിലാണ് ഇത് വ്യക്തമാക്കിയത്. തണുപ്പ് അകറ്റാനായാണ് തീയിട്ടതെന്ന് യുവാവ് മൊഴി നല്‍കിയതായാണ് സൂചന. സംഭവത്തില്‍ ആന്ധ്രാ സ്വദേശി സതീഷ് നാരായണനെ (37) ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വടകര താലൂക്ക് ഓഫീസിന് സമീപമെത്തി കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

വടകരടൗണില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു.താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി നേരത്തെ ഇയാള്‍ തീയിട്ടിരുന്നു. സിസിടിവി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.