പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 10:54 AM  |  

Last Updated: 20th December 2021 10:54 AM  |   A+A-   |  

BUS accident

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

പത്തനംതിട്ട കണമലയിൽ അട്ടി വളവിൽ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ യാത്ര ചെയ്ത ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ ഉണ്ടായിരുന്നത്. 

അട്ടി വളവ് സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നത് കാരണം ബസ് താഴ്ചയിലേക്ക് മറിഞ്ഞില്ല.