കേരളത്തില്‍ ബിജെപിയുടെ ജനപിന്തുണ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് 

ബിജെപി നേതാക്കളെ കൊലപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നിത്യാനന്ദ റായ്
നിത്യാനന്ദ റായ് മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം
നിത്യാനന്ദ റായ് മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം

കൊച്ചി: കേരളത്തില്‍ ബിജെപിയുടെ ജനപിന്തുണയെ ഏതു വിധേനയും തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ബിജെപി നേതാക്കളെ കൊലപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നിത്യാനന്ദ റായ് ആരോപിച്ചു. 

ആലപ്പുഴയില്‍ വെട്ടേറ്റുമരിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിക്കാനാണ് നിത്യാനന്ദ റായ് കേരളത്തില്‍ എത്തിയത്. കേരളത്തിലെ ക്രമമസാധാന പാലന നിലയുടെ ദയനീയ സ്ഥിതിയാണ് ഈ കൊലപാതകങ്ങളിലുടെ വ്യക്തമാവുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 

''ഏതു വിധേനെയും ബിജെപിയെ തകര്‍ക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ബിജെപിയുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ബിജെപി നേതാക്കളെ കൊലപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്''- നിത്യാനന്ദ റായ് പറഞ്ഞു. 

ഏതു കൊലപാതകത്തിലും ശരിയായ അന്വേഷണം നടക്കുകയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും വേണമെന്ന് കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com