'പഠിക്കാതിരുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു'; 13കാരി ആറ്റില്‍ മരിച്ചനിലയില്‍

തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുറ്റിപ്പറമ്പില്‍ സന്തോഷ്-സിമ ദമ്പതികളുടെ മകള്‍ നമിത (13) ആണ് മരിച്ചത്. 

നെടുമ്പ്രം ഓട്ടാഫിസ് കടവില്‍ ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. പഠിക്കാതിരുന്നതിന് വീട്ടുകാര്‍ നമിതയെ വഴക്കു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീട്ടില്‍ നിന്നിറങ്ങി 100 മീറ്റര്‍ അകലെ ഓട്ടാഫിസ് കടവ് പാലത്തിനോടു ചേര്‍ന്നുള്ള വഴിയിലൂടെ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. തിരുവല്ല എസ്സിഎസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നമിത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com