അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല; സമാധാനത്തിന് ആഹ്വാനം; ആലപ്പുഴയില്‍ നിരോധനാജ്ഞ
By സമകാലിക മലയാളം ഡെസ്ക് | Published: 21st December 2021 07:51 PM |
Last Updated: 21st December 2021 08:09 PM | A+A A- |

സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നു
ആലപ്പുഴ: സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം. ജില്ലയിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. അതേസമയം ആലപ്പുഴയില്‍ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ 6 വരെ നീട്ടി
മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്എസിനെയും പങ്കെടുപ്പിക്കണം. രഞ്ജിത്ത് വധക്കേസ് അന്വേഷണത്തിലെ മെല്ലപ്പോക്ക് സര്‍ക്കാരിനു വേണ്ടിയാണെന്നും ബിജെപി ആരോപിച്ചു.
ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാനാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്. മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിങ്കളാഴ്ച യോഗം ചേരാനായിരുന്നു ആദ്യ തീരുമാനം. രഞ്ജിത്തിന്റെ സംസ്‌കാരം നടക്കുന്നതിനാല്‍ പങ്കെടുക്കില്ലെന്നു ബിജെപി നേതാക്കള്‍ അറിയിച്ചതിനാലാണ് ഇന്നത്തേയ്ക്കു മാറ്റിയത്.