തൃശൂരില്‍ കനാലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം, അന്വേഷണം 

പൂങ്കുന്നത്ത് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നത്ത് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. നാട്ടുകാരാണ് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സാമാന്യം വലിപ്പമുള്ള കനാലാണിത്. എവിടെ നിന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. വരുംമണിക്കൂറില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് സൂചന. കുഞ്ഞിനെ തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com