നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി; ഉറങ്ങിക്കിടന്ന അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 07:37 AM  |  

Last Updated: 21st December 2021 07:37 AM  |   A+A-   |  

mother and daughter narrow escapes accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. കൂത്താട്ടുകുളം എംസി റോഡിൽ ടിബി കവലയിൽ പുലർച്ചെ 2.30നായിരുന്നു അപകടം. ഇടിച്ചു കയറിയ വീട്ടിലെ അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. 

സ്റ്റോൺ വർക് വ്യാപാരിയായ ഉറുമ്പിൽതടത്തിൽ രാജുവിന്റെ വീട്ടിലേക്കാണ് മൂവാറ്റുപുഴ ഭാഗത്തു നിന്നു വന്ന ലോറി പാഞ്ഞു കയറിയത്. വീട്ടുകാർ ഈ സമയം ഉറക്കത്തിലായിരുന്നു. 

തകർന്ന ഭിത്തിക്കടിയിൽ പെട്ട് പരുക്കേറ്റു കിടന്ന ഭാര്യ ഷെർലിൻ (33), മകൾ മഗീഷ (11) എന്നിവരെ അടുത്ത മുറിയിലായിരുന്ന രാജു തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. രാജുവിനൊപ്പം ഉറങ്ങുകയായിരുന്ന മകൻ ജെറിനും (9) പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി മറഞ്ഞു. ലോറിയിൽ യാത്രക്കാരായി കയറിയ രണ്ട് പേർക്ക് നിസര പരിക്കുണ്ട്. ലോറി നീക്കിയാൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകരുമെന്ന നിലയാണ്.