കൂട്ടുകാരുമൊത്ത് കളിക്കാനെത്തിയ പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 09:36 PM  |  

Last Updated: 21st December 2021 09:36 PM  |   A+A-   |  

thomas

തോമസ്


തൃശൂര്‍: പതിമൂന്ന് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈഗികമായി പീഡിപ്പിച്ച അയല്‍വാസിക്ക് പത്തുവര്‍ഷം കഠിനതടവും 50000 രൂപ പിഴശിക്ഷയും. മുക്കാട്ടുകര വൈക്കാടന്‍ വീട്ടില്‍ തോമസ് (53) നെയാണ് തൃശൂര്‍ ഫാസ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. 

കുട്ടിയുടെ അയല്‍വാസിയായിരുന്ന തോമസിന്റെ വീട്ടിലേക്ക് കൂട്ടുകാരുമൊത്ത് കളിക്കാന്‍ വന്നിരുന്ന സമയം കുട്ടിയോട് ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2018 ല്‍ മണ്ണുത്തി സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി എം രതീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ കെ സജീവ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍  കെ പി അജയകുമാര്‍ ഹാജരായി.