തീരത്ത് കൂട്ടത്തോടെ പെടയ്ക്കണ ചൂരമത്സ്യം, വാരിയെടുത്ത് നാട്ടുകാര്‍; അമ്പരപ്പ്- വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 21st December 2021 05:22 PM |
Last Updated: 21st December 2021 05:22 PM | A+A A- |

ലക്ഷദ്വീപ് തീരത്ത് കൂട്ടത്തോടെ ചൂര മത്സ്യം
കവരത്തി: ലക്ഷദ്വീപില്‍ മത്സ്യത്തൊഴിലാളികളെ ആവേശത്തിലാക്കി ചാകര. ബിത്ര ദ്വീപിലാണ് ചൂര മത്സ്യം കൂട്ടത്തോടെ തീരത്ത് എത്തിയത്.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ചൂര മത്സ്യം കൂട്ടത്തോടെ തീരത്ത് എത്തിയത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി. മത്സ്യത്തൊഴിലാളികള്‍ തീരത്ത് നിന്ന് മീനിനെ ശേഖരിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം ചൂര മത്സ്യം തീരത്ത് എത്തിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.