എഐവൈഎഫ് മാനവ സംഗമത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു
എഐവൈഎഫ് മാനവ സംഗമത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു

'പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപട്ടിക തയ്യാറാക്കുന്നു'; ഈ പോക്ക് ശരിയല്ല: പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍

. മതമൗലിക-വര്‍ഗീയ പ്രസ്ഥാനങ്ങള്‍ കേരളത്തെ കലാപഭൂമിയാക്കുന്നതിനെ തടയുവാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം

തിരുവനന്തപുരം: പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പൊലീസിന്റെ ഈ പോക്ക് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മതമൗലിക-വര്‍ഗീയ പ്രസ്ഥാനങ്ങള്‍ കേരളത്തെ കലാപഭൂമിയാക്കുന്നതിനെ തടയുവാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. എഐവൈഎഫ് സംഘടിപ്പിച്ച മാനവ സംഗമം ഇദ്ഘാടനം ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം. 

കൊലപാതകങ്ങള്‍ നടത്തുന്ന പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഇത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടുവാന്‍ അവസരം നല്‍കുമെന്നും പന്ന്യന്‍ പറഞ്ഞു. 

കേരളത്തിലെ ഇടതു ഗവണ്‍മെന്റിന് കളങ്കം ചാര്‍ത്തുവാന്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് കേരളത്തില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ എന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com