പി ടി തോമസിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടവർക്കെതിരെ നടപടി വേണം; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 05:51 PM  |  

Last Updated: 22nd December 2021 05:51 PM  |   A+A-   |  

pt thomas

ഫയല്‍ ചിത്രം

 

പത്തനംതിട്ട: അന്തരിച്ച പി ടി തോമസ് എം എൽ എക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ്  മേധാവിക്കാണ് പരാതി നൽകിയത്. 

ഇന്നുരാവിലെ അന്തരിച്ച പി ടി തോമസിനെക്കുറിച്ച്  ചിലർ സമൂഹമാധ്യമങ്ങളിൽ  അപകീ‍ർത്തികരമായ കുറിപ്പുകൾ ഇട്ടിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നഹാസ് എസ്പിക്ക് പരാതി നൽകിയത്.  

അർബുദ ബാധിതനായി ചികിത്സയിലായിരുന്ന പിടി തോമസ് ഇന്നുരാവിലെ 10.15 നാണ് തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്.  71 വയസ്സായിരുന്നു. തൃക്കാക്കര എംഎൽഎയായ പിടി തോമസ്, കെപിസിസി വർക്കിങ് പ്രസിഡന്റുമാണ്. തോമസിന്റെ സംസ്കാരം നാളെ വൈകീട്ട് രവിപുരം ശ്മശാനത്തിൽ നടക്കും.