'നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി'; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 25 വര്‍ഷം കഠിനതടവ്

വിവാഹ വാഗ്ദാനം നല്‍കി പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമിട്ട് വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. കുട്ടിയുടെ സ്വര്‍ണ ഏലസും പണവും കവര്‍ന്നു.

ഈ ഏലസ് ചാലയിലുള്ള സ്വര്‍ണക്കടയില്‍ വിറ്റു. പ്രതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താന്‍ ചതിക്കപ്പെട്ടെന്ന് പെണ്‍കുട്ടി അറിയുന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട്ട് എസി ജെകെ. ദിനില്‍, സിഐ അജി ചന്ദ്രന്‍നായര്‍ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com