ഭര്‍ത്താവിനെതിരെ പരാതി നല്‍കി; നടപടി ഉണ്ടായില്ല; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം
By സമകാലിക മലയാളം ഡെസ്ക് | Published: 22nd December 2021 05:50 PM |
Last Updated: 22nd December 2021 05:50 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: പരവൂര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. പരവൂര്‍ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് പരവൂര്‍ സ്വദേശിനി ഷംന സ്‌റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് പറയുന്നത്.