ചാറ്റിങ്ങിനെ ചൊല്ലി തര്‍ക്കം, കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2021 08:31 AM  |  

Last Updated: 23rd December 2021 08:31 AM  |   A+A-   |  

crime

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 

ഹിഷാമിനൊപ്പം മറ്റൊരു സുഹൃത്തിനും പരിക്കേറ്റു. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്. കുത്തിയ സാജിദിനായി പഴയങ്ങാടി പൊലീസ് തെരച്ചിൽ തുടങ്ങി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ മാട്ടൂൽ സൗത്ത് ഫിഷർമെൻ കോളനിക്ക് സമീപത്ത് വച്ചാണ് കുത്തേറ്റത്.

പരിക്കേറ്റ ഷക്കീബ് ചെറുകുന്ന് സ്വകാര്യാശുപത്രിയിൽ ചികിൽസയിലാണ്. ഹിഷാമിന്റെ സഹോദരൻ ഇർഫാന് മാട്ടൂൽ സൗത്തിൽവച്ച് മർദ്ദനമേറ്റിരുന്നു. സംഭവം നടന്ന പ്രദേശത്ത് പഴയങ്ങാടി പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.