കെ റെയിൽ; അതിരടയാള കല്ലിടൽ തടഞ്ഞ് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2021 09:06 PM  |  

Last Updated: 23rd December 2021 09:06 PM  |   A+A-   |  

HIGHCOURT

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: കെ റെയിൽ പദ്ധതിയ്ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് വിലക്കി ഹൈക്കോടതി. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളമുളള തൂണുകൾ സ്ഥാപിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.

കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണു നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണു ഹർജിക്കാർ.

അതേസമയം സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സ്റ്റേ നൽകാൻ ഹൈക്കോടതി തയാറായില്ല. സർവേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ നടത്താം. ഈ നിയമത്തിൽ പറയുന്ന 60 സെന്റമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി അറിയിച്ചു.