നവംബറിലെ പെന്‍ഷന്‍ ഉടന്‍; കെഎസ്ആര്‍ടിസിക്ക് 146 കോടി രൂപ അനുവദിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2021 03:32 PM  |  

Last Updated: 23rd December 2021 03:32 PM  |   A+A-   |  

ksrtc PENSION DISTRIBUTION

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ 146 കോടി രൂപ അനുവദിച്ചു. പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ കൂടി അനുവദിക്കാനും ധനവകുപ്പ് തീരുമാനിച്ചു. നവംബര്‍ മാസത്തിലെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യും.

പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ കഴിഞ്ഞദിവസം മുതല്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയിരുന്നു. നവംബര്‍ മാസത്തെ പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് പെന്‍ഷന്‍കാര്‍ പ്രതിഷേധം കടുപ്പിച്ചത്. അതേസമയം, നവംബര്‍ മാസത്തെ മുടങ്ങിയ ശമ്പളം കഴിഞ്ഞദിവസം മുതല്‍ കെഎസ്ആര്‍ടിസിയില്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിതരണത്തില്‍ പാളിച്ചയുണ്ടെന്ന് ആരോപിച്ച് ജീവനക്കാര്‍ കഴിഞ്ഞദിവസം പ്രതിഷേധിച്ചു. സര്‍ക്കാരില്‍ നിന്ന് 30 കോടി ലഭിച്ചിട്ടും ശമ്പള വിതരണത്തില്‍ പാളിച്ച ഉണ്ട് എന്നതാണ് ജീവനക്കാരുടെ ആക്ഷേപം.