മഞ്ഞള്‍ ഇട്ട് ഉണക്കിയ മുള്ളന്‍പന്നി ഇറച്ചിയും ഉടുമ്പ് മാംസവും; വാഹന പരിശോധനയ്ക്കിടെ തൊടുപുഴ സ്വദേശി പിടിയില്‍

കവറുകളില്‍ പൊതിഞ്ഞ് ട്രാവല്‍ ബാഗില്‍ മറ്റുള്ളവര്‍ക്ക് സംശയം നല്‍കാത്ത വിധത്തില്‍ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു
തൊണ്ടി സാധനങ്ങള്‍ ഫോറസ്റ്റ് അധികൃതര്‍ക്കു കൈമാറുന്നു
തൊണ്ടി സാധനങ്ങള്‍ ഫോറസ്റ്റ് അധികൃതര്‍ക്കു കൈമാറുന്നു

തൃശൂര്‍: മുള്ളന്‍പന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവുമായി തൊടുപുഴ സ്വദേശിയെ എക്‌സൈസ് പിടികൂടി. പാലക്കാട് - മണ്ണുത്തി ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാട്ടിറച്ചിയുമായി ഒരാള്‍ പിടിയിലായത്.

തൊടുപുഴ വണ്ണപുറം സ്വദേശി ഇളംതുരുത്തിയില്‍ ദേവസ്യ വര്‍ക്കി എന്നയാളെയാണ് തൃശൂര്‍ എക്‌സൈസ്‌റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബൂദുള്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പിടികൂടിയത്. മുള്ളന്‍പന്നിയുടെ മാംസം മഞ്ഞള്‍ പൊടി ഇട്ട് ഉണക്കി സൂക്ഷിച്ച നിലയിലുള്ളതും മാസങ്ങളോളം സൂക്ഷിച്ചു വക്കാന്‍ കഴിയുന്ന നിലയിലുള്ളതാണ്. കവറുകളില്‍ പൊതിഞ്ഞ് ട്രാവല്‍ ബാഗില്‍ മറ്റുള്ളവര്‍ക്ക് സംശയം നല്‍കാത്ത വിധത്തില്‍ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു. 

മാംസം മണ്ണാര്‍ക്കാടുള്ള പാലക്കയം 200 ലുള്ള എസ്‌റ്റേറ്റില്‍ നിന്നും കടത്തികൊണ്ടു വരുന്നതാണെന്ന് പ്രതി സമ്മതിച്ചു.  
തൊടുപുഴയിലേക്ക് വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്നു മാംസം. 

പ്രതിയെയും തൊണ്ടി സാധനങ്ങളും മാന്നാ മംഗലം ഫോറസ്റ്റ് അധികൃതര്‍ക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com