പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സോഷ്യൽ മീഡിയ ഉപയോ​ഗം വിലക്കിയതിന്റെ പ്രതികാരം; സഹോദരനെതിരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി

സോഷ്യൽ മീഡിയ ഉപയോ​ഗം വിലക്കിയതിന്റെ പ്രതികാരം; സഹോദരനെതിരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി

മലപ്പുറം: സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ തന്ത്രം മെനഞ്ഞത്. സാമൂഹിക മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് വിലക്കിയതിനാണ് കെട്ടിച്ചമച്ച പരാതി നൽകിയത്. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

സഹോദരൻ പലവട്ടം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ചൈൽഡ് ലൈൻ മുഖേന പെൺകുട്ടി പരാതി നൽകുകയായിരുന്നു. ഇവർ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎസ്പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. 

എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നടത്തി. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നു വ്യക്തമായതോടെ മനഃശാസ്ത്ര കൗൺസലിങ് നടത്തി. അതോടെ പീഡനം നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com