തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു; വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ മുറിവ്, അന്വേഷണം 

തിരുവനന്തപുരത്ത് യുവാവിനെ വെട്ടേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  തിരുവനന്തപുരത്ത് യുവാവിനെ വെട്ടേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുതൂര്‍ സ്വദേശി അമല്‍ദേവിന് (22) ആണ് വെട്ടേറ്റത്. 

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ നിലയില്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com