ശബരിമല തീര്‍ഥാടനം; 15 സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ കൂടി അനുവദിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 25th December 2021 08:37 AM |
Last Updated: 25th December 2021 08:39 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന്റെ ഭാഗമായി 15 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. ഞായറാഴ്ച കൊല്ലത്ത് നിന്ന് ആന്ധ്രയിലെ കാക്കിനഡയിലേക്കും 3ന് ആന്ധ്രയിലെ കച്ചെഗുഡയിൽ നിന്നു കൊല്ലത്തേക്കും സർവീസ് ഉണ്ടായിരിക്കും.
ജനുവരി 5ന് തിരിച്ച് കൊല്ലത്തു നിന്നു കച്ചെഗുഡയിലേക്കു പോകും. ജനുവരി 4നും 11നും ഹൈദരാബാദിൽ നിന്നു കൊല്ലത്തേക്കു വരുന്ന ട്രെയിനുകൾ 6നും 13നും തിരിച്ചുപോകും. മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നു കൊല്ലത്തേക്ക് 6നും 13നും സർവീസ് ഉണ്ട്.
തിരുപ്പതിയിലേക്കും സ്‌പെഷ്യല്‍
കൊല്ലത്തു നിന്നു തിരുപ്പതിക്ക് 8നും 15നും ട്രെയിൻ സർവീസുണ്ട്. 5നും 12നും കച്ചെഗുഡയിൽ നിന്നു കൊല്ലത്തേക്ക് സർവീസുണ്ട്. അത് 6നും 13നും തിരികെ പോകും. സെക്കന്തരാബാദിൽ നിന്നു കൊല്ലത്തേക്ക് 7നും 14നും സർവീസ് അനുവദിച്ചു. 9നും 16നുമാണ് ഇൗ ട്രെയിനുകളുടെ മടക്കയാത്ര. 8നും 15നും വീണ്ടും െസക്കന്തരാബാദിൽ നിന്നു സർവീസുണ്ട്. കൊല്ലത്തു നിന്നു തിരുപ്പതിക്ക് 8നും 15നും ട്രെയിൻ സർവീസുണ്ട്. 5നും 12നും കച്ചെഗുഡയിൽ നിന്നു കൊല്ലത്തേക്ക് സർവീസുണ്ട്.