തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം; തല അടിച്ചുപൊട്ടിച്ചു, രണ്ടുപേര്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 05:33 PM  |  

Last Updated: 26th December 2021 05:33 PM  |   A+A-   |  

Attack on transgender brothers

ആല്‍ബിന്റെ തലയ്ക്ക് പരിക്കേറ്റ നിലയില്‍

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങളെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ അനില്‍കുമാര്‍ (47), രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ശ്രീകാര്യത്ത് ചാവടിമുക്കില്‍ താമസിക്കുന്ന ആല്‍ബിനെയും സഹോദരന്‍ ദേവനെയും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രമിച്ചത്. സഹോദരി ലൈജുവിനൊപ്പമാണ് ആല്‍ബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ ദിവസം  രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അഞ്ച് പേര്‍ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിക്കുന്നതിനെയാണ് ആല്‍ബിനെ ആക്രമിച്ചത്. തടിക്കഷ്ണം കൊണ്ടുള്ള ആക്രമണത്തില്‍ ആല്‍ബിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

ആല്‍ബിനൊപ്പമുണ്ടായിരുന്നു ദേവനെയും സംഘം മര്‍ദ്ദിച്ചു. ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവം പുറംലോകം അറിഞ്ഞതോടെ, പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുകയായിരുന്നു.