മകളുടെ ഫോണിൽ നിന്ന് കൂട്ടുകാരികളുടെ നമ്പർ ശേഖരിച്ചു, അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചു; 52കാരൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 09:28 PM  |  

Last Updated: 26th December 2021 09:28 PM  |   A+A-   |  

Pictures and phone number

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ അറസ്‌റ്റിൽ. കടലായി സ്വദേശി ഹരീഷ്(52) ആണ്‌ അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 

ഒരു പെൺകുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് ഹരീഷിനെതിരെ കേസെടുത്തത്. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ മറ്റ്‌ നിരവധി സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും ഇത്തരം സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തി. മകളുടെ ഫോണിൽ നിന്ന് നമ്പറുകൾ ശേഖരിച്ചാണ് ഇയാൾ ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. ഇയാളെ റിമാൻഡു ചെയ്തു.