സർക്കാർ ഓൺലൈൻ ടാക്സി സംവിധാനം; ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
By സമകാലിക മലയാളം ഡെസ്ക് | Published: 27th December 2021 09:03 PM |
Last Updated: 27th December 2021 09:03 PM | A+A A- |

പ്രതീകാത്മക ചിത്രം
കാസർകോട്: സർക്കാർ ഓൺലൈൻ ടാക്സി സംവിധാനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അടുത്ത നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐടി, പൊലീസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി.
നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനാണ്. പരസ്യചെലവ് ക്ഷേമനിധി ബോർഡ് മുൻകൂറായി നൽകും. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ തിരികെ ലഭ്യമാക്കും. തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുകയെന്നും മന്ത്രി കാഞ്ഞങ്ങാട്ട് അറിയിച്ചു.