നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണവ്യാപാരിയും ഭാര്യയും വീടിനുള്ളില്‍ മരിച്ചനിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2021 11:22 AM  |  

Last Updated: 28th December 2021 11:22 AM  |   A+A-   |  

jewellery owner and wife found dead

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി കേശവന്‍, ഭാര്യ സെല്‍വം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് സംഭവം. മകളാണ് മാതാപിതാക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദമ്പതികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു എന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.