രണ്ടേകാല്‍ കൊല്ലം സഹിച്ചേ പറ്റു. അതിന് ശേഷം വേറെ ആളെ നോക്കും; തരൂരിനെതിരെ മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2021 03:10 PM  |  

Last Updated: 28th December 2021 03:10 PM  |   A+A-   |  

muraleedharan

കെ മുരളീധരന്‍/ഫയല്‍

 

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ യു ഡി എഫ് നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂരിനെതിരെ കെ മുരളീധരന്‍. വിശ്വപൗരന്‍മാരെ വല്ലാതെ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യം കോണ്‍ഗ്രസിനില്ലെന്ന് മുരളീധരന്‍ പറഞ്ഞു. 

രണ്ടേകാല്‍ കൊല്ലം സഹിച്ചേ പറ്റു, അതിന് ശേഷം പാര്‍ട്ടി വേറെ ആളെ നോക്കും- മുരളീധരന്‍ പറഞ്ഞു. ''ചിലര്‍ ചുമ്മാ ഇങ്ങനെ അഭിനന്ദിച്ചുകൊണ്ടേയിരിക്കും. കുറച്ച് കഴിഞ്ഞാല്‍ വേറെ ആളെ നോക്കും. തരൂരിനെതിരായ പ്രശ്‌നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്.''

ശശി തരൂരിനെതിരെ കെപിസിസി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് വിവരമില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇതിനാലാണ് രാഷ്ട്രപ്രതിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കറിയതെന്നും മുരളീധരന്‍ പറഞ്ഞു.