ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിച്ചില്ല, മകനെയും അച്ഛനെയും കുത്തിക്കൊല്ലാൻ ശ്രമം: യുവാവ് പിടിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 28th December 2021 02:47 PM |
Last Updated: 28th December 2021 02:47 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: വൃശ്ചിക വിളക്കിനോടനുബന്ധിച്ച് ഭക്തിഗാനത്തിന് പകരം സിനിമാഗാനം ഇടാൻ സമ്മതിക്കാതിരുന്ന മകനെയും പിതാവിനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. പനയം ചോനംചിറ ബാബു ഭവനിൽ ബൈജു (37) ആണ് പിടിയിലായത്.
അഞ്ചാലുംമൂടിലാണ് സംഭവം. മകനെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിതാവും ആക്രമണത്തിന് ഇരയായത്. വൃശ്ചികോത്സവത്തിനോടനുബന്ധിച്ച് കഞ്ഞിവീഴ്ത്ത് സദ്യ സ്ഥലത്താണ് ആക്രമണം നടത്തിയത്. അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി ദേവരാജെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്യാം, ഹരികുമാർ, സിറാജുദ്ദീൻ, സിപിഒ സുനിൽ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.