അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണം; രാത്രികാല നിയന്ത്രണം നാളെ മുതൽ 

വ്യാഴാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. വ്യാഴാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിൽ ആളുകൾ ഒത്തുചേരാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ ദിവസങ്ങളിൽ സംസ്ഥാനസർക്കാർ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്.

രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ഉണ്ടാകും. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. തിയറ്ററുകളിൽ രാത്രി പത്തുമണിക്ക് ശേഷം ഷോ അനുവദിക്കില്ല. ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com