മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2021 08:10 AM  |  

Last Updated: 29th December 2021 08:10 AM  |   A+A-   |  

police

വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയില്‍ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ്  എന്ന 19 കാരനാണ് മരിച്ചത്. 

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ലാലു പൊലീസിന് മുന്നില്‍ കീഴടങ്ങി. പുലര്‍ച്ചെ വീട്ടില്‍ ശബ്ദം കേട്ട് ഉണര്‍ന്നുനോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. കള്ളനാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നും ലാലു പൊലീസിനോട് പറഞ്ഞു. 

വീട്ടില്‍ അതിക്രമിച്ചു കടന്ന ഒരാളെ കുത്തിയതായി ലാലു തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവാവിനെ ആശുപത്രിയില്‍ എത്തിക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.