ഡ്രൈവിങ് ലൈസൻസ്: ആയുർവേദ ബിരുദമുള്ള ഡോക്ടർമാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം 

അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തരബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരി​ഗണിച്ചിരുന്നൊള്ളു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ആവശ്യത്തിനായി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനിമുതൽ ആയുർവേദ ബിരുദമുള്ള രജിസ്റ്റേഡ് ഡോക്ടർമാർക്കും നൽകാം. ആയുർവേദ ബിരുദമുള്ള ഡോക്ടർമാർക്കും സർട്ടിഫിക്കറ്റ് നൽകാൻ അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഎഎംഎസ് ഡോക്ടർമാർക്ക് എംബിബിഎസ് ഡോക്ടർമാരുടേതിനു തുല്യമായ യോഗ്യതയുണ്ടെന്നു ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതുവരെ അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തരബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ ഡ്രൈവിങ് ലൈസൻസിനായി പരി​ഗണിച്ചിരുന്നൊള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com