കുന്നംകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട; മൂന്ന് പേര്‍ പിടിയില്‍- വീഡിയോ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2021 04:23 PM  |  

Last Updated: 31st December 2021 04:23 PM  |   A+A-   |  

DRUG CASE

മയക്കുമരുന്ന് കേസില്‍ പിടിയിലായ മൂന്നുപേര്‍

 

തൃശൂര്‍: കുന്നംകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുകേഷ് (23),അബു (26),  അരുണ്‍ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1 മണിയോടെയാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരില്‍ നിന്നും 3.67 ഗ്രാം എംഡിഎംഎ യും,  അര കിലോ കഞ്ചാവും, കഞ്ചാവ് ലേഹ്യവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട് പൊലീസിനെ കണ്ട് രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

പരിശോധനക്കിടെയാണ് വന്‍ ലഹരി മരുന്നുമായി ഇവര്‍ പിടിയിലായത്. ഇവര്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വന്നവര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. പുതുവത്സരത്തിന്റെ ഭാഗമായി  കുന്നംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപക പരിശോധന നടത്തി വരികയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കുന്നുകുളം സിഐ വി സി  സൂരജ് പറഞ്ഞു.