കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി, പത്തു വയസുകാരി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2021 08:19 AM |
Last Updated: 01st February 2021 08:19 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി: സഹോദരങ്ങളുമായി കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശികളായ സജി-സിനി ദമ്പതികളുടെ മകൾ അബീനയാണ് മരിച്ചത്. ജേഷ്ഠൻ ആബിലിനും അനിയത്തി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കെട്ടിട നിർമാണ തൊഴിലാളിയായ സജിയും സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായ സിനിയും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അപകടമുണ്ടായ ഉടനെ കുട്ടികൾ അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിച്ചു. ഇവർ അബീനയെ കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വേങ്ങൂർ ഗവ. എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അബീന.