ചെന്നിത്തലയുടെ ജാഥ സമാപിക്കുമ്പോള്‍ കേരളം കോവിഡ് ക്ലസ്റ്ററായി മാറുമെന്ന് എകെ ബാലന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2021 03:50 PM  |  

Last Updated: 02nd February 2021 04:12 PM  |   A+A-   |  

ramesh

ഐശ്വര്യ കേരള യാത്രയില്‍ രമേശ് ചെന്നിത്തല ഫോട്ടോ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്‌ക്കെതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. കോവിഡ് പ്രോട്ടോകോള്‍  ലംഘിച്ചാണ് യാത്ര തുടരുന്നത്. ഈ രുപത്തില്‍ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ് സോണായിമാറുമെന്നും ബാലന്‍ പറഞ്ഞു.

ഓരോ സ്വീകരണയോഗങ്ങളും കോവിഡ് പ്രോട്ടോകോള്‍ പരിപൂര്‍ണമായി ലംഘിക്കുന്നതാണ്. കോവിഡ് വൈറസിനെ ക്ഷണിച്ചുവരുത്തുന്നതാണ് ജാഥ. ഈരൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണയോഗങ്ങളും കോവിഡ് ക്ലസ്റ്ററായി മാറുമെന്നും ബാലന്‍ പറഞ്ഞു. 

അവാര്‍ഡ് വിതരണത്തിനെതിരെ പ്രതിപക്ഷ രംഗത്തുവന്നതിനെതിരെയും ബാലന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ശൈലി തങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ ശൈലിയാണ്് കേരളീയ പൊതുസമൂഹം  അംഗീകരിക്കുക. അന്യരെ കൊണ്ട് തന്റെ ശരീരം തോളിലിട്ട് ദീര്‍ഘദൂരം നടത്തുന്ന അധമബോധത്തിന്റെ ഭാഗമായാണ് ചെന്നിത്തല ഇങ്ങനെ പറയുന്നതെന്നും ബാലന്‍ പറഞ്ഞു.