എപി നഡ്ഡ, എജെ നഡ്ഡ, രണ്ട് തവണ ബിജെപി ദേശിയ അധ്യക്ഷന്റെ പേര് തെറ്റിച്ചു; ക്ഷണക്കത്ത് അടിച്ച് ജില്ലാഘടകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 05:19 PM |
Last Updated: 02nd February 2021 05:19 PM | A+A A- |

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ പേര് തെറ്റിച്ച് തിരുവനന്തപുരം ജില്ലാഘടകം. ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്തിലാണ് ദേശീയ അധ്യക്ഷന്റെ പേര് രണ്ട് തവണ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
ബിജെപി ജില്ലാഘടകത്തിന്റെ സര്‍ക്കുലറില്‍ ജെപി നഡ്ഡയെ എപി നഡ്ഡയെന്നും എജെ നഡ്ഡയെന്നുമാണ് എഴുതി ചേര്‍ത്തത്. ബിജെപി ജില്ലാപ്രസിഡന്റ് വിവി രാജേഷാണ് പത്രസമ്മേളനത്തിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരിക്കുന്നത്. കത്ത് ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദേശീയ അധ്യക്ഷന്റെ പേര് പോലും ശരിക്കറിയാത്തവരാണ് കേരളത്തിലെ ബിജെപി നേതാക്കളെന്നാണ് ചിലരുടെ ആക്ഷേപം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് ദേശീയ അധ്യക്ഷന്‍ തിരുവനന്തപുരത്ത് എത്തുന്നത്. അതോടനുബന്ധിച്ച് ബുധനാഴ്ച മൂന്ന് മണിക്ക് ഹൈസിന്ത് ഹോട്ടലില്‍ വച്ചാണ് നഡ്ഡയുടെ വാര്‍ത്താ സമ്മേളനം