നിയമസഭ തെരഞ്ഞെടുപ്പ്: കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് നല്‍കി ബിജെപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 09:40 PM |
Last Updated: 02nd February 2021 09:40 PM | A+A A- |

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി/പിടിഐ
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് ബിജെപിയുടെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ചുമതല. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറിന് അസമിലും ജി കിഷന്‍ റെഡ്ഡിയ്ക്ക് തമിഴ്‌നാട്ടിലും ചുമതല നല്‍കി. അര്‍ജുന്‍ റാം മേഘ്‌വാളിനാണ് പുതുച്ചേരിയുടെ ചുമതല.
ഉടനെ തന്നെ പ്രഹ്ലാദ് ജോഷി കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്തെ 40 മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടത്തിനും ബാക്കി 100 മണ്ഡലങ്ങളില്‍ വോട്ട് ഇരട്ടിയാക്കുന്നതിനും ആര്‍എസ്എസ് ബിജെപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൂര്‍ണ സഹായം ആര്‍എസ്എസ് നല്‍കും. ബൂത്ത് തലംമുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് മേല്‍നോട്ടമുണ്ടാകും.