മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 21കാരൻ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 07:05 AM |
Last Updated: 02nd February 2021 07:05 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചടയമംഗലത്താണ് സംഭവം. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. യുവാവിനെ ചടയമംഗലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.
ചടയമംഗലം നെട്ടതറ സ്വദേശി ഷാരോൺ ദേവ് എന്ന 21കാരനാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴിയാണ് ഷാരോൺ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പീന്നീട് കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത നേരത്ത് വരുന്നത് പതിവാക്കി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ രക്ഷകർത്താക്കളെ വിവരം അറിയിച്ചു.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. വൈദ്യ പരിശോധനയിൽ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെയാണ് ഷാരോണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.