ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ്; മണ്ഡലം പാര്‍ട്ടി തീരുമാനിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 07:22 PM |
Last Updated: 02nd February 2021 07:22 PM | A+A A- |

ജേക്കബ് തോമസ്/ഫെയ്‌സ്ബുക്ക്
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ഏത് മണ്ഡലമാണ് എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയപ്പെട്ടു. സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ നശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ജേക്കബ് തോമസ് രംഗത്തുവന്നിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ സൂചന നല്‍കിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരുമുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് മത്സരിക്കാന്‍ ജേക്കബ് തോമസ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും വിആര്‍എസിനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനം നടക്കാതെപോയി.