മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല; എല്ലാ കാര്യത്തിലും സന്തോഷവാനാണെന്ന് കെ വി തോമസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 04:31 PM |
Last Updated: 02nd February 2021 04:31 PM | A+A A- |
കെ വി തോമസ് മാധ്യമങ്ങളെ കണ്ടപ്പോള്‍
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തന്നെയും ഉള്‍പ്പൈടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എല്ലാക്കാര്യങ്ങളിലും സന്തോഷവാനാണ് എന്നും പാര്‍ട്ടിയാണ് അവസാന വാക്കെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
വൈപ്പിന്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. അതെല്ലാം പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഒരു സ്ഥലത്തും തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
എഐസിസി തീരുമാനിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കും. പലതരം സമിതികളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായമാണ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറാനുള്ള മാനദണ്ഡമെങ്കില്‍ അത് നിശ്ചയിക്കണം. 73വയസ്സിലാണ് തന്നെ മാറ്റുന്നത്. തന്നെക്കാള്‍ പ്രയമുള്ളവര്‍ അധികാരത്തിലിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസ് പ്രസിഡന്റിന് മുന്നിലാണ് അക്കാര്യങ്ങള്‍ ഉള്ളതെന്ന് അദ്ദേഹം മറുപടി നല്‍കി.