കെവി തോമസ്, പിജെ കുര്യന്‍, പിസി ചാക്കോ ഉള്‍പ്പടെ 40 പേര്‍; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയായി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതി രൂപികരിച്ചു
കോണ്‍ഗ്രസ് പതാകകള്‍/ പ്രതീകാത്മക ചിത്രം
കോണ്‍ഗ്രസ് പതാകകള്‍/ പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതി രൂപികരിച്ചു. സമിതിയില്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന കെവി തോമസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത് അംഗ സമിതിക്കാണ് എഐസിസി അനുമതി നല്‍കിയത്.

മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, വയലാര്‍ രവി, പിസി ചാക്കോ, പിപി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, രാമചന്ദ്രന്‍, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎം ഹസ്സന്‍, ബെന്നി ബെഹന്നന്‍, പിജെ കുര്യന്‍, ശശി തരൂര്‍ തുടങ്ങി നാല്‍പ്പത് അംഗങ്ങളാണ് പട്ടികയിലുള്ളത്.  ഷാനിമോള്‍ ഉസ്മാന്‍, രമ്യ ഹരിദാസ്, ലാലി വിന്‍സെന്റ്, വിദ്യ ബാലകൃഷ്ണന്‍ എന്നിവരാണ് വനിതാ അംഗങ്ങള്‍

ഉമ്മന്‍ചാണ്ടിയെ ചെയര്‍മാനാക്കി 10 അംഗസമിതിക്ക് എഐഎസി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എംപി, താരിഖ് അന്‍വര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി , കെ. സുധാകരന്‍ എംപി , കെപിസിസി മുന്‍ പ്രസിഡന്റുമാരായ കെ. മുരളീധരന്‍ എംപി, വി.എം.സുധീരന്‍ എന്നിവരും ശശി തരൂര്‍ എംപിയുമാണ് സമിതിയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com