കത്തുവ,ഉന്നാവോ ഇരകള്‍ക്ക് വേണ്ടി പിരിച്ച തുക വകമാറ്റി; 15 ലക്ഷം പി കെ ഫിറോസിന്റെ യാത്രാ ചെലവ്; ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ്

കത്തുവ,ഉന്നാവോ പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ടി പിരിച്ച തുക മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ദുര്‍വിനിയോഗം ചെയ്‌തെന്ന്  ആരോപണം
പി കെ ഫിറോസ്/ ഫയല്‍ ചിത്രം
പി കെ ഫിറോസ്/ ഫയല്‍ ചിത്രം

കോഴിക്കോട്: കത്തുവ, ഉന്നാവോ പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ടി പിരിച്ച തുക മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ദുര്‍വിനിയോഗം ചെയ്‌തെന്ന്  ആരോപണം. പിരിച്ച തുക വകമാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ ദേശീയ സമിതി അംഗമായ യൂസഫ് പടനിലത്തിന്റെ ആരോപണം. 

കത്തുവ ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് പളളികളില്‍ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവവും ഉദ്ദേശിച്ചായിരുന്നു ഏകദിന ഫണ്ട് സമാഹരണം. കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കുമില്ല. 15 ലക്ഷം രൂപ പി കെ ഫിറോസിന്റെ കേരള
യാത്രയുടെ കടം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സി കെ സുബൈര്‍ പല ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നും യൂസഫ് പടനിലം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇത് പുറത്തുപറയാതിരിക്കാന്‍ തനിക്കെതിരേ ഭീഷണികള്‍ ഉണ്ടെന്നും യൂസഫ് പറയുന്നു. 

പി കെ കുഞ്ഞാലിക്കുട്ടി അടക്കമുളളവര്‍ക്കുമുന്നില്‍ ഈ പ്രശ്‌നം അവതരിപ്പിച്ചിരുന്നു. ആറുമാസത്തിനുളളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഒരു തരത്തിലും പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊതുമധ്യത്തിലെത്തുന്നതെന്നാണ് യൂസഫ് പറയുന്നത്. പഞ്ചാബ് മുസ്ലീം ഫെഡറേഷനാണ് ഉന്നാവോകത്തുവ സംഭവങ്ങളില്‍ കേസ് നടത്തിപ്പിന്റെ ചുമതല. മുസ്ലിം ലീഗിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും യൂസഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com