സ്‌റ്റേറ്റ്, നാഷണല്‍, സെന്‍ട്രല്‍ പദങ്ങള്‍ പേരിടുമ്പോള്‍ ഒഴിവാക്കണം; സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശം

സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ ഐ ജി ര​ണ്ടു​മാ​സ​ത്തി​ന​കം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം


കൊ​ച്ചി: സ​ർ​ക്കാ​ർ ഇതര സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന​ വി​ധം ​​പേ​ര്​ ന​ൽ​ക​രു​തെ​ന്ന്​ ഹൈക്കോടതി. സം​സ്ഥാ​ന, ദേ​ശീ​യ, കേ​ന്ദ്ര തു​ട​ങ്ങി​യ വാ​ക്കു​ക​ൾ സം​ഘ​ട​ന​യു​ടെ പേ​രി​നൊ​പ്പം ചേ​ർ​ക്കു​ന്ന​ത്​ ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹൈക്കോടതി ഉത്തരവിട്ടു.
 
ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ് മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചിന്റേതാണ്​ ഉ​ത്ത​ര​വ്. സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ ഐ ജി ര​ണ്ടു​മാ​സ​ത്തി​ന​കം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ചേ​ലാ​ട് ആ​സ്ഥാ​ന​മാ​യ സ്​​റ്റേ​റ്റ് എ​ൻ​വ​യ​ൺ​മെൻറ്​ പ്രൊ​ട്ട​ക്​​ഷ​ൻ കൗ​ൺ​സി​ൽ ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യു​ള്ള ഉ​ത്ത​ര​വി​ലാ​ണ്​ കോടതി ​നി​ർ​ദേ​ശം.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ നി​യ​മ​പ​ര​മാ​യ അ​പാ​ക​ത​ക​ൾ ക്ര​മ​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​ട്ടി​ട​യു​ട​മ ന​ഗ​ര​സ​ഭ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഹ​ര​ജി തീ​ർ​പ്പാ​ക്കി​. എ​ന്നാ​ൽ ഹ​ർജി ന​ൽ​കി​യ സം​ഘ​ട​ന​യു​ടെ പേ​രി​ലെ 'സ്​​റ്റേ​റ്റ്' എ​ന്ന വാ​ക്ക് സം​ഘ​ട​ന സ​ർ​ക്കാ​റിന്റെ ഭാ​ഗ​മാ​ണെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കു​ന്ന​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സം​ഘ​ട​ന​ക​ൾ ഇ​ത്ത​രം പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യ​മ​പ​ര​മാ​യ സം​വി​ധാ​ന​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​മെ​ന്ന്​ കോടതി ചൂണ്ടിക്കാണിച്ചു. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ൾ​ക്കും (എ​ൻജിഒ) സൊ​സൈ​റ്റി​ക​ൾ​ക്കും പേ​രു ന​ൽ​കു​മ്പോ​ൾ സ്​​റ്റേ​റ്റ്, നാ​ഷ​ന​ൽ, സെ​ൻ​ട്ര​ൽ തു​ട​ങ്ങി​യ വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com