പിതാവിനെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 02:42 PM |
Last Updated: 02nd February 2021 02:42 PM | A+A A- |
പ്രതീകാത്മക ചിത്രം
പാലക്കാട് : പിതാവിനെ മകന്‍ അടിച്ചു കൊന്നു. പാലക്കാട് നെല്ലായയിലാണ് സംഭവം. നെല്ലായ പള്ളിപ്പാട് സ്വദേശി ബാബൂട്ടി ഹാജിയാണ് കൊല്ലപ്പെട്ടത്.
മകന്‍ അഫ്‌സലാണ് പിതാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ അഫ്‌സല്‍ ഒളിവില്‍ പോയി.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.