തലശ്ശേരി ലഹള നടക്കുമ്പോള്‍ സിഎച്ച് അടക്കം ഒരുത്തനും വന്നില്ല; മുണ്ടും മടക്കിക്കുത്തി മുസ്ലീങ്ങളെ സംരക്ഷിക്കാനിറങ്ങിയത് സിപിഎം : എംഎം മണി

തലശ്ശേരി, മാറാട് കലാപക്കാലത്ത് മുണ്ടും മടക്കികുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മണി പറഞ്ഞു
മന്ത്രി മണി / ടെലിവിഷന്‍ ചിത്രം
മന്ത്രി മണി / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : മുസ്ലിങ്ങളുടെ മുഴുവന്‍ അവകാശം ലീഗിനില്ലെന്ന് മന്ത്രി എം എം മണി. മുസ്ലിം ലീഗിനെതിരായ വിമര്‍ശനം ഇനിയും തുടരും. തലശ്ശേരി ലഹള നടക്കുമ്പോള്‍ ആണുങ്ങളെപ്പോലെ മുണ്ടും മടക്കികുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്ന് മണി പറഞ്ഞു.

സിഎച്ച് അടക്കം ഒരുത്തനും അങ്ങോട്ട് വന്നിട്ടില്ല. ഓര്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു. ഇഎംഎസും എംവി രാഘവനും പിണറായി വിജയനുമൊക്കെയാണ് അതിനെ നേരിട്ടത്. ഇന്നത്തെ പാര്‍ട്ടി നേതാക്കളൊക്കെയുണ്ട്, അവര്‍ താഴെ ഘടകമായിരുന്നു എന്നു മാത്രമായിരുന്നു. ലീഗുകാരെവിടെപ്പോയി എന്നും മണി ചോദിച്ചു.

മാറാട് കലാപം നടന്നപ്പോഴും സിപിഎമ്മല്ലേ ഫലപ്രദമായി നേരിട്ടത്. എന്തിനേറെ, 1967 ല്‍ ഇഎംഎസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍, ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടേയും നേതാവായ കരുണാകരന്‍ പറഞ്ഞതെന്താ... ഇഎംഎസ് കേരളത്തില്‍ പാകിസ്ഥാന്‍ ഉണ്ടാക്കുന്നു എന്നാണ്. 

ഇവരാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ ഡല്‍ഹിയ്ക്ക് പോയ പി കെ കുഞ്ഞാലിക്കുട്ടി എന്താണ് ചെയ്തതെന്നും മന്ത്രി മണി ചോദിച്ചു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം ബഡായിയാണെന്നും മന്ത്രി പറഞ്ഞു. കോടതിയിലിരിക്കുന്ന കേസിനെ എന്തിന് പിടിക്കണം. ഞങ്ങളത് പിടിക്കുന്നില്ലെന്നും മണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com