ശിവശങ്കറിന് മാത്രമല്ല, സകലര്‍ക്കും ഇനി ജാമ്യം കിട്ടും ; സിപിഎമ്മും ബിജെപിയും കൂട്ടുകെട്ടിലെന്ന് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 04:36 PM |
Last Updated: 03rd February 2021 04:36 PM | A+A A- |
രമേശ് ചെന്നിത്തല / ഫെയ്‌സ്ബുക്ക് ചിത്രം
കല്‍പ്പറ്റ : സ്വര്‍ണക്കള്ളകടത്ത് കേസ് അട്ടിമറിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവുമായി നടത്തിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് ഇത്. സിപിഎമ്മും ബിജെപിയും കൂട്ടുകെട്ടിലായിരിക്കുകയാണ് എന്നും ചെന്നിത്തല ഫെയ്സ് സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്ന, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല , കേസിലെ സകലര്‍ക്കും ഇനി ജാമ്യം കിട്ടും. ഒരു കേസും തെളിയാന്‍ പോകുന്നില്ല.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയും ഒത്തുകളിയും ഇപ്പോള്‍ വ്യക്തമാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് മിണ്ടുന്നില്ല എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.