പരിക്കേറ്റ ആദിവാസി ബാലന്റെ കൈമാറി പ്ലാസ്റ്റര്‍ ഇട്ട് ഡോക്ടര്‍; പിഴവ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍

വീണ് കൈയ്ക്ക് പരിക്കേറ്റ ആദിവാസിയായ ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ട് ഡോക്ടർ. പരിക്കേൽക്കാത്ത കൈയിലാണ് ഡോക്ടർ പ്ലാസ്റ്റർ ഇട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മലപ്പുറം: വീണ് കൈയ്ക്ക് പരിക്കേറ്റ ആദിവാസിയായ ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ട് ഡോക്ടർ. പരിക്കേൽക്കാത്ത കൈയിലാണ് ഡോക്ടർ പ്ലാസ്റ്റർ ഇട്ടത്. ചുങ്കത്തറ നെല്ലി പൊയിൽ ആദിവാസി കോളനിയിലെ പുതുപറമ്പിൽ ഗോപിയുടെ ആറു വയസുകാരനായ മകൻ വിമലിനാണ് വീണ് കൈക്ക് പരിക്കേറ്റത്.

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിന്റേതാണ് പിഴവ്. പരിക്കേറ്റ ഉടൻ കുട്ടിയെ യിലെത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓർത്തോ വിഭാഗം ഡോക്ടറെയാണ് കാണിക്കുകയും, ഡോക്ടറുടെ നിർദേശപ്രകാരം പൊട്ടലുണ്ടായ വലത് കൈയുടെ എക്‌സ് റേ എടുത്തു. 

പക്ഷേ പരിശോധനകൾക്ക് ശേഷം പരിക്ക് പറ്റിയ വലത് കൈയ്ക്ക് പകരം ഇടത് കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചത്. വീട്ടിൽ എത്തിയ ശേഷം കുട്ടി വലത് കൈ അനക്കാനാവാതെ കരഞ്ഞതോടെയാണ് പിഴവ് തിരിച്ചറിയുന്നത്. വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സ നൽകിയ ഡോക്ടർ ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നു. ഒടുവിൽ അത്യാഹിത വിഭാഗത്തിലെത്തിച്ചാണ് പ്ലാസ്റ്റർ മാറ്റിയിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com