ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം; ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യം

ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം
ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍/ടെലിവിഷന്‍ ചിത്രം
ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍/ടെലിവിഷന്‍ ചിത്രം

കൊച്ചി: ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം. കോട്ടയം സ്വദേശി ആര്‍ രഘുനാഥനെ  പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഹൈക്കോടതി വളപ്പിലാണ് സംഭവം. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണം, പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡുമേന്തിയാണ് നാട്ടുകാരന്‍ പ്രതിഷേധിച്ചത്. ഹൈക്കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജി ജസ്റ്റിസ് വി ഷെര്‍സിയുടെ ഔദ്യോഗിക വാഹനത്തിലാണ് കരിഓയില്‍ ഒഴിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് രഘുനാഥിനെ പിടികൂടി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. പൊതുജനങ്ങള്‍ക്ക് കയറാവുന്ന വഴിയിലൂടെയാണ് രഘുനാഥന്‍ ഹൈക്കോടതിയില്‍ കയറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജസ്‌നയെ കാണാതായിട്ട് മൂന്ന് വര്‍ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നാട്ടുകാരന്റെ പ്രതിഷേധം. ജസ്‌നയെ കണ്ടെത്തുന്നതില്‍ പൊലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍ക്ക് അതൃപ്തി ഉള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജസ്‌നയുടെ തിരോധാനം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ഡല്‍ഹിയില്‍ അടുത്തിടെ പോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com