ട്വന്റി-ട്വന്റിക്ക് എതിരെ എല്‍ഡിഎഫ്,യുഡിഎഫ് പ്രതിഷേധം; സാബു എം ജേക്കബിനെ തടഞ്ഞുവച്ചു; ലാത്തിചാര്‍ജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 02:56 PM |
Last Updated: 03rd February 2021 02:56 PM | A+A A- |
എല്‍ഡിഎഫ്,യുഡിഎഫ് സമരത്തില്‍ നിന്ന്/ടെലിവിഷന്‍ ദൃശ്യം
കൊച്ചി:ട്വന്റി- ട്വന്റി ഭരിക്കുന്ന മഴുവന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രതിഷേധം. ആസൂത്രണ സമിതിയില്‍ പഞ്ചായത്തിന് പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തിയതിലാണ് പ്രതിഷേധം.
ആസൂത്രണസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ട്വന്റി -ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ തടഞ്ഞുവച്ചു. കോടതി ഉത്തരവോടെ പൊലീസ് സംരക്ഷണത്തിലാണ് സാബു എം ജേക്കബ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.
യോഗത്തില്‍ സാബു എം ജേക്കബ് എത്തിയാല്‍ തടയുമെന്ന് ഇരുമുന്നണികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ആസൂത്രണ സമിതിയില്‍ പഞ്ചായത്തില്‍നിന്നുള്ളവര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ട്വന്റി-ട്വന്റി വാദം.