എറിന്‍ ലിസ് ജോണ്‍/ ഫേസ്ബുക്ക്
എറിന്‍ ലിസ് ജോണ്‍/ ഫേസ്ബുക്ക്

മിസ് കേരള പട്ടം ചൂടുന്ന ആദ്യത്തെ 'ഡോക്ടറുകുട്ടി'; എറിന്റെ നേട്ടം ആഘോഷമാക്കി സഹപാഠികള്‍

200ഓളം മത്സരാര്‍ത്ഥികളില്‍ നിന്നാണ് എറിന്‍ മിസ് കേരള 2020യുടെ വിജയിയായത്

കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈദ്യവിദ്യാര്‍ഥിയായ എറണാകുളത്തുകാരി എറിന്‍ ലിസ് ജോണ്‍ ഒരു അപൂര്‍വ്വ നേട്ടം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. മിസ് കേരള പട്ടം ചൂടുന്ന ആദ്യ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരിക്കുകയാണ് ഈ ഇരുപതുകാരി. 200ഓളം മത്സരാര്‍ത്ഥികളില്‍ നിന്നാണ് എറിന്‍ മിസ് കേരള 2020യുടെ വിജയിയായത്.

രണ്ട് ഘട്ട ഓഡിഷന് ശേഷം 50 മത്സരാര്‍ത്ഥികളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫൈനലില്‍ നാല് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ എത്‌നിക്ക് റൗണ്ട്, ആത്മനാ (മനസ്സിന്റെ ശക്തിയും സൗന്ദര്യവും നിര്‍ണ്ണയിക്കുന്ന റൗണ്ട്), ബാസ്‌ക്യൂ (കോക്ക്‌ടെയില്‍ ഈവനിങ് ലുക്ക്), കേരളീയം എന്നിങ്ങനെയായിരുന്നു റൗണ്ടുകള്‍. വെസ്റ്റ് ബംഗാളില്‍ നിന്നുള്ള നര്‍ത്തകിയായ അരുണിമ ഗുപ്ത ആയിരുന്നു എറിന്റെ സ്റ്റൈലിസ്റ്റ്. മത്സരത്തിനായുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഡിസൈന്‍ ചെയ്തത് അരുണിമയാണ്.

ചെറുപ്പം മുതല്‍ ഫാഷന്‍, മോഡലിങ്, അഭിനയം തുടങ്ങിയവയില്‍ വളരെയധികം താത്പര്യമുണ്ടായിരുന്നെന്ന് എറിന്‍ പറയുന്നു. 'എന്റെ സ്വപ്‌നം പിന്തുടരാന്‍ അമ്മ എല്ലാ പിന്തുണയും നല്‍കിയിരുന്നു. എംബിബിഎസ്സിന് ചേരാനുള്ള തീരുമാനവും എന്റേത് തന്നെയാണ്. ഉത്തരവാദിത്വമുള്ള ഒരു ഡോക്ടര്‍ ആകണം എന്നത് തന്നെയാണ് ആഗ്രഹം. അതിനൊപ്പം മോഡലിങ്ങിലും അഭിനയത്തിലുമുള്ള എന്റെ സ്വപ്‌നം സാക്ഷാത്കരിക്കണമെന്നുമുണ്ട്', എറിന്‍ പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി നടത്തിയ മിസ് കേരള വെര്‍ച്ച്വല്‍ ഇവന്റ് കൂടെയായിരുന്നു ഇത്. ഓണ്‍ലൈന്‍ ആയിരുന്നതുകൊണ്ടുതന്നെ പലരും എറിന്‍ മത്സരിക്കാനുണ്ടെന്ന് പോലും അറിഞ്ഞുരുന്നില്ല. വാര്‍ത്ത കണ്ട സുഹൃത്തുക്കള്‍ പലരും അമ്പരന്നെന്ന് എറിന്‍ പറഞ്ഞു. ഇപ്പോള്‍ മധുരം വിതരണം ചെയ്ത് അവര്‍ സഹപാഠിയുടെ നേട്ടം ആഘോഷിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com